India

നാഷണൽ ഹെരാൾഡ് കേസ്; സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിൽ മൊഴി നൽകി

2012ലാണ് സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ സുബ്രഹ്മണ്യൻ സ്വാമി കേസ് ഫയൽ ചെയ്‌തത്‌

ന്യൂഡല്‍ഹി: നാഷണല്‍ ഹെരാള്‍ഡ് കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി മൊഴി നൽകി. രാഹുലിന്റെയും സോണിയയുടെയും തെറ്റ് വെളിച്ചത്ത് വരുന്ന സമയമാണിതെന്ന് മൊഴി നൽകിയ ശേഷം അദ്ദേഹം വ്യക്തമാക്കി. 2012ലാണ് സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ സുബ്രഹ്മണ്യൻ സ്വാമി കേസ് ഫയൽ ചെയ്‌തത്‌. നാഷണല്‍ ഹെരാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ വസ്തുവകകള്‍ യങ് ഇന്ത്യന്‍ ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്നായിരുന്നു കേസ്.

Read also: നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും വീണ്ടും നിയമയുദ്ധത്തിന്‍റെ നാളുകള്‍!

99 കോടി രൂപ എഐസിസി അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിന് നല്‍കാനുണ്ടെന്ന് ഇന്‍കം ടാക്‌സ് ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. ആദായനികുതി വകുപ്പിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കോടതിയുടെ ഉത്തരവ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വൻ തിരിച്ചടിയാണുണ്ടാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button