മോറിഗാവ്•ചികിത്സയെന്ന പേരില്‍ സ്ത്രീകളെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്ന രാം പ്രകാശ് ചൌഹാന്‍ എന്ന ‘ചുംബനസ്വാമി’ അറസ്റ്റില്‍. അസമിലെ മോറിഗാവില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സ്വയംപ്രഖ്യാപിത ആള്‍ദൈവമായ രാം പ്രകാശ് ചൌഹാന്‍ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ കുഴപ്പങ്ങള്‍ പരിഹരിക്കാനായാണ് ‘ദിവ്യചുംബന’ങ്ങള്‍ നല്‍കിയിരുന്നത്. ഈ ചുംബനങ്ങളിലൂടെ സ്ത്രീകള്‍ സൌഖ്യം പ്രാപിക്കുമെന്നായിരുന്നു ഇയാളുടെ അവകാശവാദം.
READ ALSO: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത് സ്‌കൂളില്‍ വെച്ച് : ഒരാള്‍ അറസ്റ്റില്‍
രോഗങ്ങള്‍ സുഖപ്പെടുത്തുന്ന കേന്ദ്രമായി സ്വന്തം വീട് മാറ്റിയ രാം പ്രകാശ് ചൌഹാന്‍ വീട്ടില്‍ ഒരു ക്ഷേത്രവും പണികഴിപ്പിച്ചിരുന്നു. മഹാവിഷ്ണുവില്‍ നിന്നുള്ള ദിവ്യശക്തി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. നിരവധി ഗ്രാമീണസ്ത്രീകള്‍ ഇയാളുടെ ഇരയായിട്ടുണ്ട്.
Post Your Comments