പാരീസ്: ഏഷ്യയിലേക്ക് വീണ്ടും ലോകകപ്പ് കിരീടത്തിളക്കം. അണ്ടർ 20 വനിതാ ലോകകപ്പിലാണ് ഏഷ്യയുടെ ജപ്പാൻ കിരീടം നേടിയിരിക്കുന്നത്. ഫൈനലിൽ സ്പെയിനിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജപ്പാൻ ലോകപ്പ് കിരീടം ചൂടിയത്.
തുടക്കം മുതൽ ലീഡ് നേടിയിരുന്ന ജപ്പാൻ 34ആം മിനുട്ടിൽ ആദ്യ ഗോൾ നേടി. മിയാസാവയാണ് ആദ്യ ഗോൾ നേടിയത്. 57ആം മിനുട്ടിൽ തകരദയും 65ആം മിനുട്ടിൽ നഗാനയും സ്കോർ ചെയ്തതോടെ കളിയിൽ 3-0ന് ജപ്പാൻ മുന്നിൽ എത്തി. 71ആം മിനുട്ടിൽ സ്പെയിൻ ഒരു ഗോൾ നേടിയെങ്കിലും കാര്യമുണ്ടായില്ല.
Also Read: മികച്ച പ്ലാനുകളുമായി വീണ്ടും വോഡാഫോണ്‍
ക്വാർട്ടറിൽ ജർമ്മനിയെയും സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ അണ്ടർ 20 ലോകകപ്പ് കിരീടവും ഏഷ്യയിലെ തന്നെ നോർത്ത് കൊറിയ ആയിരുന്നു നേടിയത്.
Post Your Comments