Latest NewsIndia

ഇന്ത്യയില്‍ ഇനി അഹിംസ ഇറച്ചി വിപ്ലവം : ഇത് എങ്ങിനെയെന്നുള്ള വിശദീകരണവുമായി മനേകാ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇനി അഹിംസാ ഇറച്ചി വിപ്ലവവും. ഇത് എങ്ങിനെയെന്ന് വിശദീകരിക്കുകയാണ് കേന്ദ്രമന്ത്രി മനേകാ ഗാന്ധി. ഇറച്ചിക്ക് വേണ്ടി പശുക്കളേയും മറ്റ് മാടുകളേയും കൊല്ലുന്നത് ഒഴിവാക്കുന്നതിന് പരിഹാര മാര്‍ഗമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതെന്നാണ് കേന്ദ്ര വനിതാ ശിശു ക്ഷേ മന്ത്രി മനേകാ ഗാന്ധി വ്യക്തമാക്കുന്നത്. അഹിംസാ ഇറച്ചി (ക്ലീന്‍ മീറ്റ്) പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നൊ മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തമാകും ഇതെന്ന് ജീവക-ഭക്ഷണ സാങ്കേതിക വിദ്യാ വിപ്ലവങ്ങളുടെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.

Read also : പശുക്കടത്ത് ആരോപണം ; യുവാക്കളെ മർദിച്ചത് മനേകാഗാന്ധിയുടെ എൻ.ജി.ഒ സംഘടനയുടെ പ്രവർത്തകർ

മൃഗങ്ങളെ അറുത്ത് ഇറച്ചിയാക്കാതെ അവയുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന ഇറച്ചിയാണ് ക്ലീന്‍ മീറ്റ്. ലോക വിപണിയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നെ ഈ ക്ലീന്‍ മീറ്റ് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ വിപണിയില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.

66 ശതമാനം ജനങ്ങളും ഇത്തരത്തില്‍ ലാബുകളില്‍ നിര്‍മ്മിച്ചെടുക്കുന്ന കൃത്രിമ ഇറച്ചി സ്വീകരിക്കാന്‍ സര്‍വേകള്‍ വ്യക്തമാക്കുന്നതായി മേനകാ ഗാന്ധി അഭിപ്രായപ്പെട്ടു. 53 ശതമാനം ആളുകള്‍ സാധാരണ ഇറച്ചിക്ക് പകരമായി കൃത്രിമ ഇറച്ചി വാങ്ങിക്കാന്‍ തയ്യാറാണെന്ന് മനേകാ ഗാന്ധിയും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button