ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ വീണ്ടും സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗാണ് ഗെയിംസിൽ ഇന്ത്യയുടെ ഏഴാം സ്വർണം സ്വന്തമാക്കിയത്. 20.75 മീറ്റർ എന്ന റെക്കോർഡും തജീന്ദർപാലിന് സ്വന്തം. വനിതകളുടെ സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് അടക്കം മൂന്ന് വെങ്കല മെഡലുകള്‍ ലഭിച്ചിരുന്നു. ഇതോടെ ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും 17 വെങ്കലവുമടക്കം 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
Also read : ഏഷ്യൻ ഗെയിംസിൽ സൗരഭ് ചൗധരിക്ക് സ്വർണം
Post Your Comments