കൊച്ചി; അവസാനം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു മുന്നില്‍ ട്രോളന്മാര് മുട്ടുമടക്കി. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന ഫോട്ടോ ട്രോള്‍ പ്രളയമായി മാറിയെങ്കിലും അതിലൊന്നും കേന്ദ്രമന്ത്രി പതറിയില്ല. ഇത്തവണ പറവൂരിലെ മാല്യങ്കര ദുരിതാശ്വാസ ക്യാമ്പിലാണ് കണ്ണന്താനം അന്തിയുറങ്ങിയത്. അപ്രതീക്ഷിതമായി ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി അവരുടെ സുഖവിവരങ്ങളെല്ലാം തിരക്കിയ ശേഷം അവിടെ തന്നെ താമസിക്കാനും തീരുമാനിക്കുകയായിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്ക്കുക എന്നതാണ് ക്യാമ്പില്‍ കിടന്നുറങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരോടും കുശലം ചോദിച്ചു. പരാതികളുമായെത്തിയവരെ ആശ്വസിപ്പിച്ചു. തീരെ അവശനിലയിലുളളവര്ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്കി. എല്ലാവരുമൊത്ത് ഭക്ഷണം കഴിച്ചു. ക്യമ്പിലെ രീതിയനുസരിച്ച് കഴിച്ച പ്ലേറ്റ് മന്ത്രി തന്നെ കഴുകുകയും ചെയ്തു. അതിന് ശേഷം അന്തേവാസികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമായിരുന്നു അവിടെത്തെന്നെ കിടന്നുറങ്ങിയത്.
Post Your Comments