Movie Songs

ദിലീപിനെക്കുറിച്ച് നടി മഡോണ

ഒരു വ്യക്തിയെക്കുറിച്ചാണെങ്കിലും 100 സത്യങ്ങളുണ്ടാവും

പ്രേമം എന്ന ചിത്രത്തിലെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മഡോണ. നിവിന്റെ മൂന്നു നായികമാരില്‍ ഒരാളായി എത്തിയ മഡോണ അതിനു ശേഷം പഠനവുമായി ബന്ധപ്പെട്ടു സിനിമയില്‍ നിന്നും മാറി നിന്നു. പിന്നീട്  ദിലീപിന്റെ നായികയായി കിംഗ്‌ലയറിലൂടെ തിരിച്ചെത്തി. ഇപ്പോള്‍ ആസിഫ് അലി നായകനാകുന്ന ഇബിലീസ് ആണ് മഡോണയുടെ പുതിയ ചിത്രം.

madonna

കിങ് ലയറില്‍ ഒരുമിച്ചു അഭിനയിച്ചപ്പോള്‍ താന്‍ അറിഞ്ഞ ദിലീപിനെ ക്കുറിച്ച് മഡോണ ഒരു അഭിമുഖത്തില്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ . ”തനിക്കൊരു കാര്യത്തെക്കുറിച്ച് പ്രതികരിക്കണമെങ്കില്‍ 100 ശതമാനം വിവരങ്ങളും വേണം. അല്ലെങ്കില്‍ അതു നീതിയല്ല. ഒരു വ്യക്തിയെക്കുറിച്ചാണെങ്കിലും 100 സത്യങ്ങളുണ്ടാവും. അതു ശരിയല്ലെന്നു പറയാന്‍ തനിക്ക് എങ്ങനെ കഴിയും. അതില്ലാതെ ആ കാര്യങ്ങളിലൊന്നും പ്രതികരിക്കാനെയില്ല, അതാണ് എന്റെ നയം. എന്റെ കൂടെ ജോലി ചെയ്തിരുന്ന ദിലീപേട്ടന്‍ നല്ല ആളായിരുന്നു. ഡീസന്റായിരുന്നു. ” വളരെ ഉത്തരവാദിത്വമുളള ആളായിരുന്നെന്നു ദിലീപ് എന്നും മഡോണ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button