ന്യൂഡല്‍ഹി: ചരിത്രം കുറിക്കാനൊരുങ്ങി റെയില്‍വേ. അടുത്ത മാസം മുതല്‍ എന്‍ജിനില്ലാത്ത ട്രെയിന്‍ ഓടിത്തുടങ്ങും. ഇത്തരം ട്രെയിനുകള്‍ നിലവിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു പകരം ഓടിക്കാനാണ് അധികൃതരുടെ തീരുമാനം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം തദ്ദേശീയമായി നിര്‍മിച്ച സെമി ഹൈസ്പീഡ് ട്രെയിനാണ് അടുത്തമാസം മുതല്‍ പരീക്ഷണയോട്ടം നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്)യിലാണ് ട്രെയിന്‍ 18 നിര്‍മിക്കുന്നത്.
Also Read : നാളെ മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തിലോടുന്ന ട്രെയിന്‍ ആണിത്. ട്രെയിന്‍18 വിജയിച്ചാല്‍ അലൂമിനിയം ബോഡിയില്‍ നിര്‍മിക്കുന്ന ‘ട്രെയിന്‍ 20’ ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കം തുടങ്ങും. മെട്രോ ട്രെയിനുകള്‍ പോലെ എന്‍ജിനില്ലാത്ത ‘ട്രെയിന്‍ 18’ പരീക്ഷണയോട്ടം വിജയിച്ചാല്‍ നിലവിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു പകരമോടിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ ദി റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ആണ് പരീക്ഷണം നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ഇത്തരം ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതില്‍ രണ്ടെണ്ണത്തില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ഓട്ടമാറ്റിക് വാതിലുകള്‍, വൈ ഫൈ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശുചിമുറികള്‍ തുടങ്ങിയവയും ട്രെയിന്‍ 18ലുണ്ട്.
Post Your Comments