കൊച്ചി : പ്രളയക്കെടുതിയില്‍ കേരളത്തിലെ സിനിമാ തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടിയോളം വരുമെന്ന് ഫിലിം ചേംബറിന്റെ പ്രാഥമിക വിലയിരുത്തല്‍. കടുത്ത പ്രളയത്തിൽ വൻ നാശനഷ്ടമാണ് സിനിമാ മേഖലയിലും സംഭവിച്ചിരിക്കുന്നത്.
നിരവധി തിയേറ്ററുകള്‍ പൂർണ്ണമായും തകർന്നു. ഒരുപാട് തിയേറ്ററുകള്‍ക്ക് കേടുപാട് സംഭവിച്ചു. മിക്ക തിയേറ്ററുകളും സിനിമ പ്രദര്‍ശിപ്പിക്കാനാകാത്ത വിധം നാശമായി എന്ന് ചേബര്‍ ജനറല്‍ സെക്രട്ടറി വി. ജി. ജോര്‍ജ് അറിയിച്ചു.
ALSO READ:പ്രളയക്കെടുതിയിൽ സഹായ ഹസ്തവുമായി ഇറ്റാലിയന്‍ ക്ലബ് റോമ
വ്യാഴാഴ്ച ചേര്‍ന്ന കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ യോഗത്തിലാണ് തിയേറ്ററുകളുടെ നഷ്ടം സംബന്ധിച്ച കണക്കുകൾ അറിയിച്ചത്. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രങ്ങളുടെ പുതുക്കിയ തീയതികൾ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം അറിയിക്കുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments