Latest NewsCinemaNews

നീണ്ട ഇടവേളക്ക് ശേഷം സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

മലയാളികൾക്കും തമിഴർക്കും ഒരേപോലെ പ്രിയപ്പെട്ടവർ ആണ് സൂര്യ-ജ്യോതിക ജോഡികൾ

മലയാളികൾക്കും തമിഴർക്കും ഒരേപോലെ പ്രിയപ്പെട്ടവർ ആണ് സൂര്യ-ജ്യോതിക ജോഡികൾ. സിനിമയിലും ജീവിതത്തിലും ഇരുവർ ഏവർക്കും പ്രിയപ്പെട്ടവർ ആണ്. കളയാന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന ജ്യോതികയെ തിരികെ കൊണ്ട് വന്നതും സൂര്യ തന്നെയാണ്. അതിനു ശേഷം ആരാധകർ എല്ലാം ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ് ഇരുവരെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ.

ഇപ്പോൾ ആ സംഭവം നടക്കാൻ പോവുകയാണ്. പക്ഷെ സിനിമയിൽ ആല പരസ്യത്തിൽ ആണെന്ന് മാത്രം. പ്ലാസ്റ്റിക്കിനെതിരായ സർക്കാർ പരസ്യത്തിൽ ആണ് ഇരുവരും ഒന്നിക്കുന്നത്. ഇവർക്ക് പുറമെ അനിയൻ കാർത്തി , വിവേക് എന്നിവരും പരസ്യത്തിൽ അഭിനയിക്കും. പ്ലാസ്റ്റിക്കിന് എതിരായി തമിഴ്‌നാട് സര്‍ക്കാര്‍ നയിക്കുന്ന ക്യാംപെയിനില്‍ ഇവര്‍ നാലുപേരുമാണ് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. അവസാനം ഇരുവരും ഒന്നിച്ച് അഭിനയിച്ചത് നെസ്കഫേയുടെ പരസ്യത്തിൽ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button