ആലപ്പുഴ: എന്നും കടലിന്റെ മക്കളോടൊപ്പമുണ്ടാകുമെന്നും കേരളത്തിന്റെ സൈന്യം നാടിന്നഭിമാനമാണെന്നും വ്യക്തമാക്കി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളത്തിനെ സ്വന്തം ജീവന്‍പോലും വകവയ്ക്കാതെ രക്ഷപെടുത്തിയ കേരളത്തിന്റെ സ്വന്തം സൈന്യത്തിന് പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ പൂര്‍ണമായി തകര്‍ന്നതും ഭാഗികമായി തകരാറിലായതുമായ യാനങ്ങള്‍ക്കായി രണ്ടര കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ 98 വളളങ്ങളും, കൊല്ലം ജില്ലയിലെ 148 വളളങ്ങളും, ആലപ്പുഴ ജില്ലയിലെ 100 വളളങ്ങളും, എറണാകുളം ജില്ലയിലെ 70 വളളങ്ങളും തൃശ്ശൂര്‍ ജില്ലയിലെ 12 വളളങ്ങളും, മലപ്പുറം ജില്ലയിലെ 19 വളളങ്ങളും, കോഴിക്കോട് ജില്ലയിലെ നാലു കണ്ണൂര്‍ ജില്ലയിലെ എട്ടു വളളങ്ങളുമാണ് ഭാഗികമായി തകര്‍ന്നത്. കേടുപാടുകള്‍പറ്റിയ വളളങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നവീകരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനും പുതിയ വളളങ്ങള്‍ സമയബന്ധിതമായി വാങ്ങി ലഭ്യമാക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ബോട്ടുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കൂടാതെ പോലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധസംഘടനകള്‍ മുഖേന 257 ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ജില്ലകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 15 മുതല്‍ 20 വരെയുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 669 വളളങ്ങളാണ് വകുപ്പ് സജ്ജമാക്കിയത്.
Post Your Comments