KeralaLatest News

യാത്രക്കാര്‍ക്ക് ആശ്വസം; കുതിരാന്‍ തുരങ്കം ഇന്ന് മുതല്‍ തുറക്കും

തൃശൂര്‍: യാത്രക്കാര്‍ക്ക് ആശ്വസം, കുതിരാന്‍ തുരങ്കം ഇന്ന് മുതല്‍ തുറക്കും. രണ്ട് തുരങ്കങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാണ് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുക. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാന്‍ തുരങ്കം നിര്‍മിച്ചിരിക്കുന്നത്.

ദേശീയപാത 544-ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയില്‍ നിര്‍മ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാന്‍ തുരങ്കം. കുതിരാന്‍ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതില്‍ ഒരു തുരങ്കം 2017 ഫെബ്രുവരിയില്‍ തുറന്നിരുന്നു.

Also Read : കേരളത്തിന്റെ റോഡ് ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായ കുതിരാന്‍ തുരങ്കം തുറന്നു

കൊമ്പഴയ്ക്ക് സമീപത്തുനിന്നാണ് പാലക്കാട്ടുനിന്നുള്ള വാഹനങ്ങള്‍ തുരങ്കത്തിലേക്ക് പ്രവേശിക്കുക. തുരങ്കത്തിലൂടെ പുറത്തുകടന്ന് തൃശൂര്‍ റോഡിലേക്ക് പ്രവേശിക്കും. 962 മീറ്ററാണ് തുരങ്കത്തിന്റെ നീളം. പന്ത്രണ്ടര മീറ്ററാണ് തുരങ്കത്തിലെ റോഡിന്റെ വീതി. റോഡിനോട് ചേര്‍ന്ന് ഒന്നരമീറ്റര്‍ നടപ്പാതയുമുണ്ടാകും. മൂന്നു വാഹനങ്ങള്‍ക്ക് ഒരേസമയം പോകാനാകും. ആദ്യതുരങ്കത്തിന്റെ വൈദ്യുതീകരണം ഉള്‍പ്പെടെ പൂര്‍ത്തിയായി.

ഫാന്‍, സെന്‍സറുകള്‍, എമര്‍ജന്‍സി ഫോണുകള്‍ തുടങ്ങിയവയെല്ലാം സ്ഥാപിച്ചു. തുരങ്കത്തിലെ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ബലക്കൂടുതലുള്ള ഭാഗത്ത് കോണ്‍ക്രീറ്റിങ്ങും ബലക്കുറവുള്ള ഭാഗത്ത് റിബ് വച്ചുള്ള കോണ്‍ക്രീറ്റിങ്ങും ഉപയോഗിച്ചാണ് തുരങ്കനിര്‍മാണം. ഗതാഗത തിരക്കേറിയ അത്യാവശ്യഘട്ടങ്ങളില്‍ ഒന്നില്‍നിന്ന് മറ്റൊരു തുരങ്കത്തിലേക്ക് കടക്കാന്‍ 600മീറ്റര്‍, 300 മീറ്റര്‍ നീളത്തിലുള്ള രണ്ടുപാതകളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button