KeralaNews

കേരളത്തിന്റെ റോഡ് ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായ കുതിരാന്‍ തുരങ്കം തുറന്നു

കേരളത്തിന്റെ റോഡ് ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായി കുതിരാന്‍ തുരങ്കം തുറന്നു. ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ 962 മീറ്റര്‍ നീളം വരുന്ന ആദ്യത്തെ തുരങ്കമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. തൃശൂര്‍ പാലക്കാട് ദേശീയ പാതയിലെ ഇടതുവശത്തെ തുരങ്കമാണ് തുറന്നത്. ഒരു കാരണവശാലും പാറ താഴേക്ക് ഇടിയാത്ത രീതിയിലും ഭൂകമ്പത്തെ ചെറുക്കുന്ന വിധത്തിലുമാണ് തുരങ്കം ഒരുക്കുന്നത്. ഒരേസമയം ഇരുവശത്തു നിന്നുമാണ് തുരങ്കം സജ്ജമാക്കിയത്.

ഇരുമ്പുപാലം മുതല്‍ നരികിടന്നയവിടെ വരെയുള്ള തുരങ്കപാതയാണ് തുറന്നിരിക്കുന്നത്. തുരങ്കത്തിന്റെ പണി പൂര്‍ത്തിയായ മുറയ്ക്ക് നാലു മീറ്റര്‍ താഴ്ചയില്‍ റോഡിന്റെ പണികളും പാറകള്‍ അടര്‍ന്നുവീഴാതിരിക്കാനുള്ള റിബ്ബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും തുടങ്ങും.24 മീറ്റര്‍ അകലമാണ് രണ്ടു തുരങ്കങ്ങളും തമ്മിലുള്ളത്. 28 എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് ഇതിന്റെ പണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button