CinemaLatest NewsNews

ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് ; കല്യാണം ആർഭാടങ്ങൾ ഇല്ലാതെ

സെപ്‌തംബര്‍ ഇരുപതിന് തൃശൂര്‍ ലൂലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്

ഗായകൻ ഉണ്ണി മേനോന്റെ മകന്റെ കല്യാണം ആർഭാടങ്ങൾ ഇല്ലാതെ. കേരളം പ്രളയക്കെടുതിയിൽ അവശരായി ഇരിക്കുമ്പോൾ തന്റെ മകന്റെ കല്യാണം ആർഭാടങ്ങളോടെ നടത്താൻ താല്പര്യം ഇല്ലെന്നു അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ഒൻപത് മാസമായി ഒരുക്കങ്ങൾ നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെപ്‌തംബര്‍ ഇരുപതിന് തൃശൂര്‍ ലൂലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്. വിവാഹം അതേ ദിവസം അതേ മുഹൂര്‍ത്തത്തില്‍ ചെന്നൈ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തില്‍ നടക്കും.

ചെന്നൈയിൽ ആർകിടെക്ട് ആണ് മകൻ അങ്കുർ മേനോൻ. വധു കാവ്യാ ദുബായിൽ ആണ്.

shortlink

Post Your Comments


Back to top button