തൃശൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ സാധനങ്ങളുടെ പൂഴ്ത്തിവെപ്പും, അമിതവില ഈടാക്കുന്നതും തുടരുന്നു. ഇതിനിടെ അമിത വില ഈടാക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു. തൃശൂര്‍ ജില്ലയില്‍ പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് അമിത വില ഈടാക്കിയതിനെതുടര്‍ന്ന് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈ വകുപ്പ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പച്ചക്കറിയും കോഴിമുട്ടയും തൃശൂര്‍ താലൂക്കിലേയും കൊടുങ്ങല്ലൂര്‍ താലൂക്കിലേയും ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു. ഓഗസ്റ്റ് 21, 22 തീയതികളിലായി ജില്ലയിലെ 44 പലച്ചരക്ക് കടകള്‍, 55 പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് വകുപ്പ് പരിശോധന നടത്തിയത്.
സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി
അമിതവില ഈടാക്കുന്നതിനെതിരായി സ്പെഷ്യല്‍ സ്‌ക്വാഡിനെ പരാതികള്‍ അറിയിക്കേണ്ട നമ്ബറുകള്‍: തൃശൂര്‍- 9747 206207, 9188527382, തലപ്പിള്ളി-9188 527385, ചാവക്കാട്-9188 527384, മുകുന്ദപുരം- 9188 527381, ചാലക്കുടി- 9188 527380, കൊടുങ്ങല്ലൂര്‍-9188 527379.
Post Your Comments