Food & CookeryLife StyleHealth & Fitness

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം

ശരീരപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഭക്ഷണത്തിലെ നാരുകള്‍ക്കാവും

നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അപചയ പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. ിശപ്പ് കുറക്കാനും, പൊണ്ണത്തടി കുറക്കാനും കൊളസ്റ്റിറോള്‍ നിയന്ത്രിക്കാനും പ്രമേഹരോഗികള്‍ക്ക് ആശ്വാസം നല്‍കാനും നാരുകള്‍ അടങ്ങിയ ഭക്ഷണത്തിനു കഴിയും. മാത്രവുമല്ല രക്തസമ്മര്‍ദ്ദം കുറക്കാനും ത്വക് രോഗങ്ങളെ കുറക്കാനും കുടലിലെ കാന്‍സറിന്റെ പ്രതിരോധിക്കാനും നാരുകള്‍ക്ക് കഴിയും എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ശരീരപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഭക്ഷണത്തിലെ നാരുകള്‍ക്കാവും.

പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലകള്‍, കൂണുകള്‍ തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണത്തില്‍ ഇവ ആവശ്യമായ തോതില്‍ ഉള്‍പ്പെടുത്തി നാരുകളുടെ ലഭ്യത ഉറപ്പുവരുത്തണം. ദഹനപ്രക്രിയയില്‍ ഈ മൃദുനാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. ഇവ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും ഉദരപേശികളുടെയും രാസാഗ്‌നികളുടെയും പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

Also Read : ഭക്ഷണ ശേഷം നിങ്ങൾ പഴങ്ങൾ കഴിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക

ഭക്ഷ്യനാരുകള്‍ ആഹാരവസ്തുക്കളുടെ ദഹനപഥത്തിലൂടെയുള്ള സഞ്ചാരത്തെ സുഗമമാക്കി ഇവയുടെ സഞ്ചാരസമയം കുറയ്ക്കുകയും ശരീരത്തിലടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കി അവയുടെ വിസര്‍ജനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. തിലൂടെ കുടലിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറയ്ക്കുന്നു. ഒപ്പം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും പഞ്ചസാരയുടെ ആഗിരണവും ക്രമീകരിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button