ലണ്ടന്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലണ്ടനില്‍ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെ, പരിപാടികള്‍ക്കിടെ ബിജെപി പ്രവാസി സംഘടനകൾ കുഴപ്പമുണ്ടാക്കുമെന്ന് ആശങ്ക.ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലടക്കം രണ്ട് പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്.ഈ അവസരത്തിൽ ചോദ്യങ്ങള്‍ ചോദിച്ച് രാഹുലിനെ ബുദ്ധിമുട്ടിക്കാനും തടസ്സമുണ്ടാക്കാനും ചില സംഘടനകള്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് കരുതുന്നത്.
നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ആന്‍ഡ് അലൂംനി യൂണിയനാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇ്ക്കണോമിക്സില് രാഹുല്‍ ഗാന്ധിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിക്ക് എല്ലാ സുരക്ഷയും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സന്ധതകർ പറഞ്ഞു. ആരെയും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയുകയോ ആരോഗ്യകരമായ ചര്‍ച്ചകളില്‍നിന്ന് വിലക്കുകയോ ചെയ്യില്ലെന്നും സംഘടനയുടെ സ്ഥാപകയും അദ്ധ്യക്ഷയുമായ സനം അറോറ വ്യക്തമാക്കി.
Post Your Comments