Latest NewsCinemaNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടൻ രാഘവ ലോറൻസിന്റെ 1 കോടി

ശനിയാഴ്‌ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാശ് ഏല്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

മഹാപ്രളയത്തിൽ നിന്നും കര കയറുന്ന കേരളത്തിന് സഹായമായി തമിഴ് സംവിധായകനും നടനുമായ രാഘവ ലോറൻസ്. മുഖ്യമന്ത്രിയുടെ ദുരിതസ്വാസ നിധിയിലേക്ക് അദ്ദേഹം 1 കോടി രൂപ നൽകും എന്ന് പറഞ്ഞു. തന്റെ ഫേസ്ബുക് പേജ് വഴിയാണ് ലോറൻസ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുരിതം അനുഭവിക്കുന്ന കേരളത്തിനായി താൻ 1 കോടി രൂപ നൽകുന്നു. അവർ നമ്മുടെ സഹോദരങ്ങൾ ആണ്. അവരുടെ അവസ്ഥ അറിഞ്ഞു വളരെ വിഷമത്തിൽ ആയിരിക്കുകയാണ്. നേരിട്ട് ചെന്ന് കാര്യങ്ങള്‍ തിരക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്നതും ശ്രമകരമായതു കെണ്ട് എല്ലാം ഒന്ന് ശാന്തമാകുന്നത് വരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്‌ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാശ് ഏല്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് സംഭാവനനല്കിയവർക്കും നല്കാനിരിക്കുന്നവർക്കും ലോറൻസ് നാനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button