Latest NewsInternational

ഗാന്ധിജിക്ക് അമേരിക്കയുടെ പാരമോന്നത സിവിലിയൻ ബഹുമതി : ശുപാർശയുമായി കാരളിൻ ബി. മാലിനി

ഗാന്ധിജിയുടെ സമരരീതിയായ അഹിംസയും സത്യാഗ്രഹവും ലോകത്തിനു മുഴുവൻ മാതൃകയാണെന്നും

വാഷിങ്ടൺ : അമേരിക്കയുടെ പാരമോന്നത സിവിലിയൻ ബഹുമതിയായ കോൺഗ്രഷണൽ ഗോൾഡ് മെഡൽ മഹാത്മാ ഗാന്ധിക്ക് നൽകണമെന്ന് ശുപാർശ. യു.എസ് കോൺഗ്രസ് അംഗം കാരളിൻ ബി മാലിനിയാണ് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ഇന്ത്യദിന പരേഡിൽ ഈ നിർദേശം മുൻപോട്ടു വെച്ചത്.

ഗാന്ധിജിയുടെ സമരരീതിയായ അഹിംസയും സത്യാഗ്രഹവും ലോകത്തിനു മുഴുവൻ മാതൃകയാണെന്നും ആ മാതൃക അംഗീകാരം അർഹിക്കുന്നതാണെന്നും മാലിനി പറഞ്ഞു. അതിനാലാണ് ഗാന്ധിജിക്ക് മരണാന്തര ബഹുമതിയായി കോൺഗ്രഷണൽ ഗോൾഡ് മെഡൽ നല്കാനുള്ള ശുപാർശ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Read also:ട്രംപിന്റെ രണ്ട് അനുയായികള്‍ക്ക് കടുത്ത ശിക്ഷ

അന്താരാഷ്ട്ര അഹിംസ ഫൗണ്ടേഷൻ ചെയർമാൻ ഡോ. നീന ജെയിനും ഫൗണ്ടേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനും യു.എസ്. സംഘവും നിയമം പാസ്സാകുന്നതിനുള്ള നടപടികൾക്ക് ശ്രമിക്കുകയാണ്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2ന് മെഡൽ നൽകാനാണ് ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button