ദുബായ്: പിറന്നാളിന് അച്ഛൻ നൽകിയ സ്വര്‍ണ കേക്ക് കേരളത്തിന് നൽകി എട്ടാം ക്ലാസുകാരി. ദുബായ് ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പ്രാണതി എന്ന മിന്നുവാണ് അരക്കിലോ ഭാരമുള്ള സ്വര്‍ണ കേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
മെയ് അഞ്ചിനായിരുന്നു പ്രാണതിയുടെ പിറന്നാൾ. അന്ന് തന്റെ പിതാവ് വിവേക് വാങ്ങി നല്‍കിയ കേക്ക് പ്രാണതി ഭദ്രമായി സൂക്ഷിച്ച് വെച്ചിരുന്നു. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസാണ് പ്രാണതി അറിയുന്നത്.
Read also:സംസ്ഥാനത്ത് ഇതുവരെ വൃത്തിയാക്കിയത് 25000 വീടുകള്‍; മൂവായിരം സ്‌ക്വാഡുകള്‍ ശുചീകരണത്തിനായി രംഗത്ത്
ദുബായിലെ വീട്ടിൽ ഇരുന്നുകൊണ്ട് തന്‍റെ അച്ഛന്‍ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നത് പ്രാണതി കണ്ടിരുന്നു. തുടർന്ന് ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ അച്ഛനോട് അവശ്യപ്പെടുകയായിരുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നുള്ള പ്രവാസിയാണ് വിവേക്.19 ലക്ഷം രൂപയാണ് കേക്കിന്റെ ഏകദേശ വില.
Post Your Comments