ന്യൂഡല്‍ഹി: മഹാപ്രളയത്തിനു മുല്ലപ്പെരിയാര്‍ ഡാമും മുഖ്യകാരണമായി. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച് തുറന്നു. ഇതോടെ നിറഞ്ഞു കിടന്ന ഇടുക്കിയിലേക്ക് കൂടുതല്‍ വെള്ളമെത്തി. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളവും എത്തിയതോടെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ വഴി കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടി വന്നെന്നും ഇതും പ്രളയത്തിന് കാരണമായെന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Also read : പമ്പയില്‍ പാലമില്ല :ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയില്‍
ജലനിരപ്പ് 142ൽ എത്തുന്നതിന് മുൻപ് തന്നെ വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സർക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കാതെ വന്നതോടെയാണ് അടിയന്തരമായി ഷട്ടറുകൾ തുറക്കേണ്ടി വന്നത്. അതിനാൽ ഭാവിയിൽ ഇതാവർത്തിക്കപ്പെടാതിരിക്കാൻ പ്രത്യേക കമ്മിറ്റിക്കൾക്ക് രൂപം നൽകണം. കേന്ദ്ര ജലക്കമ്മീഷൻ അധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പർവൈസറി കമ്മിറ്റിക്ക് രൂപം നൽകണമെന്നും അണക്കെട്ടിന്‍റെ മാനേജ്‌മെന്‍റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നൽകണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Post Your Comments