Latest NewsSports

ഫിഫയുടെ പദവി ദുരുപയോഗം ചെയ്തു; ജോസ് മരിയയ്ക്ക് അഞ്ച് വർഷം തടവ്

ഫിഫയുടെ പ്രധാനപ്പെട്ട പദവി ദുരുപയോഗം ചെയ്യുകയും അതിലൂടെ കോഴ വാങ്ങുകയും ചെയ്തതിനാണ് അദ്ദേഹത്തിന് തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്

റിയോ: ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ജോസെ മരിയക്ക്അകോഴ കേസിൽ നാല് വര്‍ഷം തടവ്. ഫിഫയുടെ പ്രധാനപ്പെട്ട പദവി ദുരുപയോഗം ചെയ്യുകയും അതിലൂടെ കോഴ വാങ്ങുകയും ചെയ്തതിനാണ് അദ്ദേഹത്തിന് തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

Also Read: ഏഷ്യൻ ഗെയിംസ് കബഡി; ഉറപ്പിച്ച സ്വർണ്ണം കൈവിട്ട് ഇന്ത്യ

മൂന്ന് വർഷം മുൻപ് ജോസ് മരിയ അടക്കം എട്ട് ഫിഫ അധികൃതരെ കോഴ വാങ്ങുന്നതിനിടെ കൈയ്യോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടതോടെയാണ് ശിക്ഷ വിധിച്ചത്. വലിയ ടൂര്‍ണമെന്റുകളുടെ സ്പോണ്‍സര്‍ഷിപ്പുകള്‍ കമ്പനികൾക്ക് മറിച്ചു കൊടുത്ത് കോഴ വാങ്ങുകയായിരുന്നു മരിയ അടക്കമുള്ള അധികൃതരുടെ ശ്രമം. ഇവർക്ക് വലിയ തുക പിഴയും കോടതി ശിക്ഷയായി വിധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button