Latest NewsInternational

650 അക്കൗണ്ടുകള്‍ നീക്കംചെയ്ത് ഫെയ്‌സ്ബുക്ക്; കാരണം ഇങ്ങനെ

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്

വാഷിങ്ടണ്‍: 650 അക്കൗണ്ടുകള്‍ നീക്കംചെയ്ത് ഫെയ്‌സ്ബുക്ക്. വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി തെറ്റായ പ്രചരണങ്ങള്‍ നടത്തിവന്ന 650 അക്കൗണ്ടുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. കൂടാതെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന സംശയിക്കുന്ന 284 അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററും ബുധനാഴ്ച അറിയിച്ചു. ഇറാനെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന സൈബര്‍ സുരക്ഷാ കമ്പനിയായ ഫയര്‍ ഐയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്.

യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി തെറ്റായ പ്രചരണങ്ങള്‍ നടത്തിവരികയായിരുന്നു പ അക്കൗണ്ടുകളും. ഇത്തരത്തിലുള്ള അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. യു.എസ്. രാഷ്ട്രീയ നിരീക്ഷണ സംഘടനകളുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള റഷ്യന്‍ പദ്ധതി തകര്‍ത്ത വിവരം മൈക്രോസോഫ്റ്റ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്ബുക്കും ട്വിറ്ററും വ്യാജ അക്കൗണ്ടുകളെ നീക്കം ചെയ്യുന്നത്.

Also Read : നഷ്ടത്തില്‍ ആടി ഉലഞ്ഞ് ഫെയ്‌സ്ബുക്ക് : വെറും രണ്ട് മണിക്കൂര്‍ കൊണ്ട് 1500 കോടി ഡോളര്‍ നഷ്ടം

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. റഷ്യന്‍ ഇന്റലിജന്‍സുമായും ഇറാനുമായും ബന്ധമുള്ള അക്കൗണ്ടുകളാണിവയെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണവിവരങ്ങള്‍ ബ്രിട്ടീഷ്, യു.എസ്. സര്‍ക്കാരുകള്‍ക്ക് കൈമാറിയതായുംഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. അന്വേഷണത്തില്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് മാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ 76 അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ളവ ഇറാന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണെന്ന് കണ്ടെത്തിയിരുന്നു.

സ്വതന്ത്ര വാര്‍ത്താമാധ്യമങ്ങളുടെയും സാധാരണക്കാര്‍ക്കായുള്ള സംഘടനകളുടെയും പേരില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പേജുകള്‍ റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശത്തെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നും ഫെയ്‌സ്ബുക്കിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പശ്ചിമേഷ്യയിലെ രാഷ്ട്രീയവിഷയങ്ങളുള്‍പ്പെടെ അറബിക്, പാഴ്‌സി എന്നീ ഭാഷകളില്‍ ഈ അക്കൗണ്ടുകളിലൂടെ പ്രചരിച്ചിരുന്നു. യു.കെ, യു.എസ്. എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയവിവരങ്ങള്‍ ഇംഗ്ലീഷിലുമായിരുന്നു ഈ പേജുകളിലൂടെ പങ്കുവെക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button