ന്യൂയോര്‍ക്ക് : ജനപ്രീതി കുറഞ്ഞതോടെ ഫെയ്‌സ്ബുക്കിന് ഇപ്പോള്‍ കഷ്ടകാലമാണ്. യുഎസ് ഓഹരിവിപണിയില്‍ ഫെയ്‌സ്ബുക് തകര്‍ന്നടിഞ്ഞു. 1500 കോടി ഡോളറിന്റെ നഷ്ടമാണു രണ്ടു മണിക്കൂര്‍ കൊണ്ടുണ്ടായത്. ഇതോടെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തു നിന്ന് ആറാമതെത്തി. ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനത്തോളമാണു സക്കര്‍ബര്‍ഗിനു നഷ്ടമായത്.
read also : മുന്നറിയിപ്പിന് വില നല്‍കാതെ ഫെയ്‌സ്ബുക്ക്; ചോര്‍ത്തല്‍ ഇപ്പോഴും തുടരുന്നു
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേംബ്രിജ് അനലിറ്റിക്ക വിവാദമാണ് രണ്ടാം പാദത്തിലെ തിരിച്ചടിയുടെ പ്രധാന കാരണം. വരുംനാളുകളില്‍ വരുമാനം കുറയുമെന്നും ചെലവു കൂടുമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്. മൂന്നാം പാദത്തിലും നാലാം പാദത്തിലും പ്രതീക്ഷിച്ച വരുമാനത്തേക്കാള്‍ കുറവായിരിക്കും നേടുകയെന്നും കമ്പനി വ്യക്തമാക്കി.
Post Your Comments