ന്യൂഡൽഹി: അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെയാണ് മലയാളികളിൽ ചിലരുടെയെങ്കിലും പ്രവർത്തനം. വിദേശ സഹായം സ്വീകരിക്കേണ്ടെന്ന മുൻ സർക്കാരുകളുടെ നയം പിന്തുടർന്നതിനാണ് ഇത്തവണ സൈബർ ആക്രമണം. എല്ലാ പോസ്റ്റിനും താഴെ കമന്‍റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുള്ള മോദി സര്‍ക്കാരിന്‍റെ മുന്‍കാല നടപടികളെയും മലയാളികള്‍ ചോദ്യം ചെയ്യുന്നുണ്ട്. തെറി വിളിക്കുന്ന കമന്‍റുകള്‍ക്കും ഒരു കുറവുമില്ല.
പ്രവാസികളായ മോഡി വിരുദ്ധരാണ് കൂടുതലും വ്യാജ പ്രൊഫൈലിലും ഒറിജിനൽ പ്രൊഫൈലിലും കമന്റ് ഇടുന്നത്. കേരളത്തിനുള്ള സഹായം നിഷേധിച്ചത് കേരളത്തിനോടുള്ള രാഷ്ട്രീയ വെെരാഗ്യത്തിന്റെ പേരിലാണെന്നാണ് ഇവരുടെ വാദം. അറബി നാട്ടില്‍ വര്‍ഷങ്ങളോളം വിയര്‍പ്പ് ഒഴുക്കിയതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ കേരളത്തിന് ലഭിച്ചതെന്നും അത് തടയാന്‍ ഒരു കേന്ദ്രത്തിനും അധികാരമില്ലെന്നുമാണ് ഇവരുടെ വാദം. സുനാമി, 7000 പേര് മരിച്ച ഉത്തരാഖണ്ഡ് പ്രളയം തുടങ്ങിയവയ്ക്കും വിദേശ സഹായം സ്വീകരിച്ചിരുന്നില്ല.
Post Your Comments