ന്യൂ ഡൽഹി:കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും രംഗത്ത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അഭിഭാഷകരുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും രാജ്യം കേരളത്തിനൊപ്പമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.സുപ്രീം കോടതിക്ക് സമീപം ദുരിതാശ്വാസ സാധന സാമഗ്രികള്‍ ശേഖരിക്കുന്നിടത്ത് നാലു പെട്ടികളുമായാണ് ചീഫ് ജസ്റ്റിസ് എത്തിയത്.
ദുരന്തം ഏതു സംസ്ഥാനത്തു ഉണ്ടായാലും ഇതു പോലെ മനുഷ്യത്വ പരമായ സമീപനങ്ങള്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.സുപ്രീം കോടതി ജസ്റ്റിസ് കുര്യന് ജോസഫ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന് തുടങ്ങി നിരവധിപ്പേര്‍ സഹായങ്ങളുമായി എത്തിയിരുന്നു. ഡൽഹിയില്‍ നിന്ന് സമാഹരിക്കുന്ന അവശ്യ വസ്തുക്കള്‍ കേരളത്തിലെ അഭിഭാഷകര്‍ മുഖാന്തരം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്
വ്യക്തമാക്കി.
Post Your Comments