ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് വിഭാഗത്തിൽ വീണ്ടും ഇന്ത്യയ്ക്ക് മെഡൽത്തിളക്കം. പുരുഷ വിഭാഗം ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ 15 വയസ്സുകാരന്‍ ശര്‍ദ്ധുല്‍ വിഹാനാണ് വെള്ളി മെഡല്‍ നേടിയിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ ഷിൻ ഹ്യുവാൻവോ ആയിരുന്നു ഫൈനൽ റൗണ്ടിൽ ശര്‍ദ്ധുലിന്റെ എതിരാളി.
Also Read: ഇന്ത്യന്‍ ടീമിൽ അഴിച്ചുപണി : പൃഥ്വി ഷായും ഹനുമ വിഹാരിയും ടെസ്റ്റ് ടീമില്‍
മികച്ച പ്രകടനമാണ് ശര്‍ദ്ധുൽ ഫൈനലിൽ കാഴ്ച്ചവെച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം വെള്ളി മെഡലാണിത്. ഇതോടെ നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 9 വെങ്കലവുമുള്‍പ്പെടെ 16 മെഡലുകളാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വന്തമാക്കിയിരിക്കുന്നത്.
Post Your Comments