ആലുവ : കേരളത്തിലെ പ്രളയദുരന്തത്തിനടിയിലായിരുന്നു ടെറസിനു മുകളില്‍ വെള്ള അക്ഷരത്തില്‍ ‘താങ്ക്‌സ്’ എന്നെഴുതിയ ചിത്രം ലോകമെങ്ങും തരംഗമായത്. പ്രളയജലത്തില്‍നിന്ന് ആളുകളെ ഹെലികോപ്റ്ററില്‍ രക്ഷിച്ച നാവികസേനാംഗങ്ങള്‍ക്കുള്ള നന്ദി എന്നനിലയില്‍ ഇംഗ്ലിഷില്‍ താങ്ക്‌സ് എന്നെഴുതിയ ആ ചിത്രം സേനയാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. അതു പിന്നീടു ലോകമെങ്ങും പ്രചരിച്ചു.
നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലനാണ് ആ താങ്ക്‌സ് എഴുതിയ ആള്‍. വെള്ളത്തിലൂടെ നീന്തി വന്ന അച്ഛന്‍ അഴിച്ചിട്ട ഡബിള്‍ മുണ്ടു കീറിയാണ് അക്ഷരങ്ങള്‍ എഴുതിയത്. ധനപാലനെയും കുടുംബത്തെയും ഹെലികോപ്റ്ററില്‍ അല്ല രക്ഷിച്ചതെങ്കിലും സമീപത്തെ പ്രായമായവരെ ഉള്‍പ്പെടെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് ധനപാലന്‍ പ്രകാശിപ്പിച്ചത്. ധനപാലന്‍ കൂട്ടിച്ചേര്‍ക്കുന്നു, മുകളിലുള്ളവനുളള’ നന്ദി കൂടി ആ താങ്ക്‌സിലുണ്ട്- ധനപാല്‍ പറയുന്നു.
Post Your Comments