കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മീനച്ചിലാറ്റില്‍ കാലും കൈയും കഴുകാനിറങ്ങിയ കോട്ടയം പോലീസ് കണ്ട്രോള് റൂം എഎസ്ഐ നട്ടാശേരി പുത്തേട്ട് അന്പലക്കുന്നേല് രാജേഷിന്റെ മകനും നട്ടാശേരി വിദ്യാധിരാജാ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഋഷികേശാണ് (15) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലിനു മീനച്ചിലാറ്റില്‍ സൂര്യകാലടിയ്ക്കു സമീപം മാധവകടവിലായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കളി കഴിഞ്ഞു കാലും കൈയും കഴുകാനെത്തിയ ഋഷികേശ് ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്നിശമന സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങിയ സംഘം ഒരു മണിക്കൂറിലേറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
also read : ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ
Post Your Comments