പത്തനംതിട്ട : സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ പത്തനംതിട്ടയിലെ നാല് പോലീസ് സ്റ്റേഷനുകളാണ് മുങ്ങിപ്പോയത്. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഉൾപ്പെടെ എല്ലാം നശിച്ചു. ആറന്മുള , കോയിപ്രം, പുളിക്കീഴ് , പന്തളം എന്നീ പോലീസ് സ്റ്റേഷനുകളായിരുന്നു പ്രളയത്തിൽ മുങ്ങിയത്.
ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ആറന്മുളയിലാണ്. സ്റ്റേഷനിലെ ജീപ്പ് വെള്ളത്തിൽ ഒഴുകി പോയി. വിവിധ കേസുകളിലായി പിടിച്ചിട്ടത് അടക്കം 6 കാറുകൾ നശിച്ചു. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളെല്ലാം ഉപയോഗശൂന്യമായി.
Read also: പ്രളയത്തിന് ഉത്തരവാദി സർക്കാർ : ആരോപണവുമായി കത്തോലിക്ക സഭ
സ്റ്റേഷനുകൾ വൃത്തിയാക്കാൻ സ്റ്റുഡന്‍റ് പോലീസും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം വീടുകളിൽ ചെളി അടിഞ്ഞ് കയറാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കെയാണ് വിദ്യാർത്ഥികളിൽ പലരും തങ്ങളുടെ പോലീസ് സ്റ്റേഷൻ വൃത്തിയാക്കാനെത്തിയത്.
Post Your Comments