കൊച്ചി: കേരളത്തിലെ പ്രളയദുരന്തത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് ദുരിതാശ്വാസപ്രവര്‍ത്തര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സംഘടനയാണ് അന്‍പോട് കൊച്ചി. മുന്നോട്ടുവന്നകേരളം പ്രളയക്കെടുതിയില്‍ നില്‍ക്കുന്ന വേളയില്‍ നിരവധി സഹായങ്ങളുമായി എത്തിയ സംഘടനയാണ് അന്‍പോട് കൊച്ചി. നിരവധി സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസം എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഈ സംഘടനയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സിനിമാക്കാരും അടക്കമുള്ളവര്‍ ചേര്‍ന്നാണ്. സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കടവന്ത്ര റീജണല്‍ സ്പോര്‍ട്ട്സ് സെന്ററില്‍ ‘അന്‍പൊടു കൊച്ചി’ എന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുടെ കളക്ഷന്‍ സെന്റര്‍ നടത്തുന്നത്.
ഈ സംഘടനക്ക് അനുകൂലമായി വിവിധ കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ എത്തുന്നതിന് പിന്നാലെ ചില ആരോപണങ്ങളുമായി യുവതി രംഗത്തെത്തി. സംഘടനയുടെ അമരക്കാരില്‍ ഒരാളായ രാജമാണിക്യത്തിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊച്ചിയിലെ എം.ജി റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന പപ്പടവട റസ്റ്റോറന്റ് ഉടമയായ മിനു പോളിന്‍ ആണ് ആരോപണവുമായി എത്തിയിക്കുന്നത് . അന്‍പോട് കൊച്ചി നിരസിച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കാന്‍ മുന്നിട്ടിറങ്ങിയതിന് ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസര്‍ ഐ.ജി രാജമാണിക്യം തന്നോട് പ്രതികാരം ചെയ്‌തെന്ന ആരോപണമാണ് യുവതി ഉന്നയിച്ചത്. പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി സാധനങ്ങള്‍ ശേഖരിക്കാനായി കൊച്ചിയിലെ ജില്ലാ ഭരണകൂടം നടത്തുന്ന അന്‍പോട് കൊച്ചിയെന്ന കലക്ഷന്‍ പോയിന്റ് ശേഖരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് തിരിച്ചയച്ച സാധനങ്ങള്‍ സ്വന്തം നിലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യം ഇടപെട്ട് തന്റെ ഹോട്ടല്‍ പൂട്ടിച്ചതെന്ന് മിനു ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു.
Read also : നിങ്ങളെപ്പോലുള്ള ആളുകള്‍ കാരണമാണ് ഇതെല്ലാം പറയേണ്ടി വരുന്നത്; ടോവിനോ
സംഭവത്തെ കുറിച്ച് മിനു പോളിന്‍ ആരോപിക്കുന്നത് ഇങ്ങനെ:
ദുരിതാശ്വാസ ക്യാമ്പില്‍ നല്‍കാന്‍ ഞാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ എത്തിയിരുന്നു. എന്നാല്‍ പെട്ടെന്ന് അതിന്റെ നടത്തിപ്പുകാര്‍ അവര്‍ വന്നു പറഞ്ഞു ഇനി സാധനങ്ങള്‍ എടുക്കേണ്ട കലക്ഷന്‍ പോയിന്റ് ക്ലോസ് ചെയ്യുകയാണെന്ന്. സോര്‍ട്ട് ചെയ്യാന്‍ പറ്റുന്നതിലുമപ്പുറം സാധനങ്ങളാണ് വന്നിട്ടുള്ളത്. അതുകൊണ്ട് ഇനി പുതിയവ എടുക്കുന്നില്ലെന്നായിരുന്നു അവര്‍ അറിയിച്ചത്. ഇതോടെ ഈ സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ ഒരുങ്ങിയതെന്നാണ് മിനു പറയുന്നത്.
അന്‍പോട് കൊച്ചി നിരസിച്ച സാധനങ്ങള്‍ 250 വണ്ടിയോളം തങ്ങള്‍ വിവിധ ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ടെന്നും മിനു പറയുന്നു. ഇതിനു പിന്നാലെ 20ാം തിയ്യതി തന്റെ കട തുറന്നപ്പോള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വന്ന് നിസാരകാരണം പറഞ്ഞ് പിഴയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് മിനു ആരോപിക്കുന്നത്. ‘പതിനഞ്ചാം തിയ്യതി മുതല്‍ 20ാം തിയ്യതി വരെ തന്റെ ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്.
20ാം തിയ്യതി 11 മണിക്കാണ് കട തുറന്നത്. സാധാരണയായി എട്ടു മണിക്ക് തുറക്കുന്നതാണ്. 11.30ഓടെ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ എട്ടുപേര്‍ അവിടെ വന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് വന്നത്.’ മിനു പറയുന്നു. ഇതിനു പിന്നില്‍ രാജമാണിക്യമാണെന്നും മിനു ആരോപിക്കുന്നു. ‘ഫുഡ് ആന്‍ഡ് സേഫ്റ്റിയുടെ കേരള കമ്മീഷണര്‍ രാജമാണിക്യം സാറാണ്. സര്‍, സാറിന് പദവിയുണ്ട്. അതിനുള്ള അധികാരമുണ്ട്. സാറ് വിചാരിച്ചുകഴിഞ്ഞാല്‍ എന്നെ ഇല്ലാതാക്കാം. അതെനിക്കു മനസിലായി. പക്ഷേ സര്‍ എല്ലാത്തിനുമൊരു ഒരു സമയമില്ലേ. ഇതാണോ ആ സമയം’ അവര്‍ ചോദിക്കുന്നു.
https://www.facebook.com/minu.pauline/videos/10156431219515851/
Post Your Comments