തിരുവനന്തപുരം: കളക്ഷൻ സെന്ററുകളിലേക്ക് ഇനി ആവശ്യം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധനങ്ങളും ശുചീകരണത്തിനുള്ള വസ്തുക്കളുമാണെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി.
അരി, പയർ, പരിപ്പ്, എണ്ണ, പഞ്ചസാര, ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, സാമ്പാർ പൊടി, തേയില, കാപ്പിപ്പൊടി, പാൽപ്പൊടി, ഉരുളക്കിഴങ്ങ്, ഉള്ളി, കുട്ടികൾക്കള്ള ഭക്ഷണ സാധനങ്ങൾ, പാത്രങ്ങൾ, പ്ലേറ്റുകൾ എന്നിവയാണ് ഇനി വേണ്ടത്. ഈ സാധനങ്ങളെല്ലാം രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കുന്ന ജില്ലകളിലെ കളക്ഷൻ സെന്ററുകളില്‍ എത്തിക്കാൻ കളക്ടര്‍ ആവശ്യപ്പെട്ടു.
Read also:സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
dctvpm14@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ എന്തു സാധനങ്ങളാണ്, എത്ര ലോഡ്, ഏതു ജില്ലയിലേക്കാണ് അയക്കുന്നത് തുടങ്ങിയ വിവരങ്ങൾ അറിയിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. സാധനങ്ങളെല്ലാം കൃത്യമായി അതതു കളക്ഷൻ സെന്ററുകളിലേക്ക് എത്തപെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താനാണ് ഈ നടപടി.
Post Your Comments