തിരുവനന്തപുരം: കേരളം പ്രളയജലത്തില്‍ മുങ്ങിതാണുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു വനം വകുപ്പ് മന്ത്രി രാജുവിന്റെ ജര്‍മന്‍ യാത്ര. മാത്രമല്ല കോട്ടയത്തെ പ്രളയക്കെടുതിയില്‍ ജില്ലയുടെ രക്ഷാദൗത്യത്തിന്റെ ഏകോപനം മന്ത്രി രാജുവിനായിരുന്നു. കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച വേളയിലാണ് മന്ത്രി വിദേശയാത്ര നടത്തിയത്. ഇതോടെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രൂക്ഷമായ ആരോപണങ്ങള്‍ മന്ത്രി രാജുവിന് നേരിടേണ്ടി വന്നു. അതേസമയം, ജര്‍മനി യാത്രയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ. രാജു അറിയിച്ചു.
സംസ്ഥാനം പ്രളയക്കെടുതില്‍ നില്‍ക്കെ മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേയ്ക്കുപോയ രാജുവിന്റെ നടപടി വിവാദമായിരുന്നു. മന്ത്രിയുടെ യാത്രയ്‌ക്കെതിരെ സിപിഐയും പാര്‍ട്ടി സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. ജര്‍മന്‍ യാത്രയെ ന്യായീകരിക്കാന്‍ നില്‍ക്കരുതെന്ന് രാജുവിനോട് സിപിഐ നിര്‍ദേശിച്ചുന്നു. മന്ത്രിക്ക് സംഭവിച്ചത് തെറ്റ് തന്നെയാണെന്നും വിഷയത്തെ ന്യായീകരിച്ച് വഷളാക്കരുതെന്നുമായിരുന്നു പാര്‍ട്ടി നിര്‍ദേശം.
Post Your Comments