Latest NewsArticle

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയം; സംസ്ഥാനസർക്കാരിനിത് നേട്ടം

 കേരളത്തിനു പലപ്പോഴും പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. സുനാമിയും ഓഖിയുമെല്ലാം അത്തരം ചില ഓർമ്മപ്പെടുത്തലുകളാണ്. അതിനേക്കാൾ

ശക്തമായ പേമാരിയും പ്രളയവുമാണ് കേരളത്തെ ഇപ്പോൾ പിടിച്ചു കുലുക്കിയത്. മുന്നൂറോളം ജീവൻ നഷ്ടപ്പെട്ട, വീടും വിലപ്പെട്ടതെല്ലാം നഷ്ടമായ ജനങ്ങൾ.. തോരാ കണ്ണീരോടെ പുതു ജീവിതം കെട്ടിപ്പടുക്കാൻ ആശ്രയമില്ലാതെ പലരും… എന്നാൽ ഈ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായകമായത് കേരളം സർക്കാരിന്റെ അവസരോചിതമായ ഇടപെടലുകളാണ്. ഓഖിദുരന്തമുണ്ടായ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതിൽ വീഴ്ചകൾ പറ്റിയത് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. അത്തരം വീഴ്ചകൾ ഉണ്ടാകാതെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരളം സർക്കാരിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.

flood

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനമാണ് ഇത്തവണ നടന്നത്. ഓഖിയുടെ

ദുരന്തതീവ്രത അറിഞ്ഞ കടലോര മേഖലയിലെ തൊഴിലാളികളും സാമൂഹ്യ സംഘടനകളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കേരളത്തിൽ നടന്നതെന്ന് നിസംശയം പറയാം.

പ്രളയക്കെടുത്തിയിൽ രാഷ്ട്രീയ വൈരം മറന്നു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുപുറമേ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനവും ദുരന്തമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിക്കുകയും ചെയ്തു. മഴക്കെടുതിയിൽ അടിയന്തരമായ സഹായം അഭ്യര്‍ത്ഥിച്ചയുടനെ ഇവിടെ എത്തിച്ചേര്‍ന്ന കേന്ദ്രസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സമാനതകളില്ലാത്ത സഹായമാണ് നല്‍കിയത്.

സംസ്ഥാനതലത്തിൽ കേന്ദ്രീകരിക്കപ്പെടുന്ന ജോയിന്റ‌് കമാൻഡ് ആൻഡ‌് കൺട്രോൾ സെന്ററാണ് ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്. മഴക്കെടുതിയുടെ ആരംഭംമുതൽതന്നെ കേന്ദ്രസർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തിക്കൊണ്ടുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ഇപ്പോഴുണ്ടായ ഏറ്റവും

വലിയ കെടുതിയുടെ ഘട്ടത്തിലും ഒരു കുറവും വരാതെതന്നെയാണ് കേന്ദ്രസേനകൾ ഇടപെട്ടിരുന്നത്.

heavy rain
പ്രതീകാത്മക ചിത്രം

ഈ ദുരന്ത മുഖത്ത് നിന്നും രക്ഷപ്പെട്ടവർ ഒരിക്കലും മറക്കാത്ത ചില മുഖങ്ങൾ ഉണ്ട്. സ്നേഹവും കരുണയും അടയാളചിഹ്നങ്ങളാവുന്ന ചില കാഴ്ചകൾ… ‘അമ്മ , മകൻ, അച്ഛൻ തുടങ്ങിയ പ്രിയപ്പെട്ടവർ എല്ലാം ജീവനായി കേഴുമ്പോൾ ഒരു കൈ സഹായത്തിനായി പലരും നിലവിളികളോടെ നിന്നപ്പോൾ സ്വന്തം ശരീരം ചവിട്ടു പടിയാക്കി കൊണ്ട് രക്ഷാപ്രവർത്തനത്തിൽ കർമ്മ നിരതനായി പ്രവർത്തിച്ച ജൈസൽ, സ്വപ്നമായ സൈക്കിൾ സ്വന്തമാക്കാൻ വര്ഷങ്ങളായി കൂട്ടി വച്ച കുഞ്ഞു സമ്പാദ്യം പോലും ദുരിതാശ്വാസനിധിക്കായി നൽകിയ കുഞ്ഞുങ്ങൾ, ജാതി മത രാഷ്ട്രീയ വിവേചനമില്ലാതെ ദുരിതമനുഭവിക്കുന്നവർക്കുമുന്നിൽ സ്നേഹസാഹോദര്യത്തോടെ വാതിലുകൾ

തുറന്നുവച്ച ആരാധനാലയങ്ങൾ..ഇത്തരം സ്നേഹത്തിന്റെയും കരുണയുടെയും ഒത്തൊരുമയുടെയും വലിയ ഫലമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇത്രയും ശക്തമായി പൂർത്തിയായത്. കൂടാതെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസമായ ഞായറാഴ്ചയും പ്രവര്‍ത്തിച്ചുകൊണ്ട് സർക്കാർ ശക്തമായി പരിശ്രമിക്കുന്നുണ്ടു നമ്മുടെ കേരളം പഴയതു പോലെയാക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button