കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ താനല്ല ആ ഫോട്ടോ ഇട്ടതെന്ന വാദവുമായാണ് കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിലെ ക്യാമ്പിൽ കിടന്നുറങ്ങുന്നുവെന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം രാത്രി മന്ത്രിയുടെ വേരിഫൈഡ് പേജിലാണ് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത്.
ക്യാമ്പിൽ മറ്റുള്ളവര്‍ക്കൊപ്പം നിലത്തു വിരിച്ച ഷീറ്റില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്റെ ചിത്രവും പോസ്റ്റും വൈറലാവുകയും ഫോട്ടോക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയുമായിരുന്നു. പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ ക്യാമ്പിൽ ചെലവഴിച്ചെന്നും ആ അവസരത്തില്‍ തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്സണല്‍ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നുമാണ് കണ്ണന്താനം ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്. പോസ്റ്റ് കാണാം:
Post Your Comments