Latest NewsIndia

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി

സംസ്ഥാനത്തു നാലര ലക്ഷം കച്ചവടക്കാര്‍ക്കാണ് ജിഎസ്ടി റജിസ്‌ട്രേഷനുള്ളത്

ന്യൂഡല്‍ഹി:  ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജൂലൈ മാസത്തിലെ കണക്കുകള്‍ സമര്‍പ്പിക്കേണ്ട തീയതി ഒന്നരമാസത്തോളം നീട്ടി ജൂലൈ റിട്ടേണ്‍ ഒക്ടോബര്‍ അഞ്ചിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. പ്രളയക്കെടുതിയിലായ വ്യാപാരികളോട് കരണ കാട്ടിയാണ് ജിഎസ്ടി കൗണ്‍സില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടിയത്.

പ്രളയത്തില്‍ രേഖകളും ബില്ലുകളും നഷ്ടപ്പെട്ടതോടെ പല കച്ചവട സ്ഥാപനങ്ങള്‍ക്കും ഫയലിങ് നടത്താന്‍ കഴിയില്ലെന്നും തീയതി നീട്ടണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കച്ചവടക്കാരും കേരള ജിഎസ്ടി പ്രാക്ടീഷനേഴ്‌സ് അസോസിയേഷനും നിവേദനം സമര്‍പ്പിച്ചിരുന്നു.

Also Read : ഡിജിറ്റല്‍ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച്‌ ജിഎസ്ടി കൗണ്‍സില്‍

ഒരു മാസംകൊണ്ട് കേരളത്തിലെ കച്ചവടക്കാര്‍ 68 കോടി രൂപ പിഴനല്‍കേണ്ട സാഹചര്യമാണു തീയതി നീട്ടിയതോടെ ഒഴിവായത്. ഇന്നലെയായിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി. സംസ്ഥാനത്തു നാലര ലക്ഷം കച്ചവടക്കാര്‍ക്കാണ് ജിഎസ്ടി റജിസ്‌ട്രേഷനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button