Latest NewsKerala

പ്രളയക്കെടുതി; ചത്തീസ്ഖഡ് സ്വദേശിയ്ക്ക് സെന്‍റ് ജോണ്‍സ് പള്ളിയില്‍ അന്ത്യവിശ്രമം

പ്രളയക്കെടുതിയിൽ നന്മമരമായ് വീണ്ടും മലയാളികൾ

തൃശൂര്‍: പ്രളയക്കെടുതിയിൽ നന്മമരമായ് വീണ്ടും മലയാളികൾ. ചത്തീസ്ഖഡ് സ്വദേശിയ്ക്ക് അന്ത്യ വിശ്രമമൊരുക്കിയത് പറപ്പൂക്കരയിലെ സെന്‍റ് ജോണ്‍സ് സെമിത്തേരിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ ബഹഭൂത് റാമും കുടുംബവും മറ്റ് തൊഴിലാളികളും താമസിച്ചിരുന്ന സ്ഥലത്ത് വെള്ളം കയറിയതിനാൽ എല്ലാവരെയും ഉടമയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ വെച്ച് ബഹഭൂത് റാമിന്‍റെ ഭാര്യ ഫുല്‍മാനിയ ഭായ്ക്ക് ആസ്തമ കൂടി. വഞ്ചിയുമായെത്തി ഉടമയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് അവരെ പറപ്പൂക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: ടോവിനോയ്ക്ക് പിന്നാലെ അരിച്ചാക്ക് ചുമന്ന് ജാഫര്‍ ഇടുക്കിയും

മുഴുവന്‍ പ്രദേശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ ഫുല്‍മാനിയയെ സംസ്കരിക്കാനുള്ള സ്ഥലങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇതേ തുടർന്ന് നാട്ടുകാര്‍ സെന്‍റ് ജോണ്‍സ് പളളി അധികാരി ഫാദര്‍ ഡോ ജോജി കല്ലിങ്ങലുമായി സംസാരിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനുമായി സംസാരിച്ചതിന് ശേഷം അദ്ദേഹം ഫുല്‍മാനിയയെ പള്ളിയില്‍ അടക്കം ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button