Latest NewsKerala

ത്യാഗത്തിന്റെ സ്മരണകളുമായി ഇന്ന് ബലിപെരുന്നാള്‍

പെരുന്നാള്‍ നമസ്‌കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നല്‍കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു. പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണയിലാണ് ലോകമെമ്പാടുമുളള മുസ്ളിം മത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇബ്രാഹിം നബി മകന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പ്പന പ്രകാരം ബലി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് അള്ളാഹുവിന്റെ പരീക്ഷണം മാത്രമായിരുന്നു. ദൈവത്തിലുള്ള ഇബ്രാഹിം നബിയുടെ അചഞ്ചലമായ വിശ്വാസമാണു ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ ഓര്‍മ്മിപ്പിക്കുന്നത്.

Also Read : ബലിപെരുന്നാള്‍ നമസ്കാര സമയങ്ങള്‍ പ്രഖ്യാപിച്ചു

വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും ത്യജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്. പരിപൂര്‍ണ്ണമായ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ആഘോഷമാണ് ബക്രീദ്.

വിശ്വാസവും അനുഷ്ഠാനവും ഇഴചേര്‍ന്നു നില്‍ക്കുന്ന ബലി പെരുന്നാള്‍ നമ്മിലെ അഹങ്കാരത്തെയും വിദ്വേഷത്തെയും തിന്‍മകളെയും ബലിനല്‍കാനാണ് ആഹ്വാനം ചെയ്യുന്നത്. പ്രവര്‍ത്തികളില്‍ വെണ്‍മയും വാക്കുകള്‍ സൗരഭ്യവും നിറച്ച് ഒരുമയോടെ മുന്നേറുക എന്നതാണ് ഒരോ ആഘോഷവും നല്‍കുന്ന സന്ദേശം. കേരളത്തിലെ പ്രളയക്കെടുതികള്‍ക്കിടെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button