Latest NewsIndia

പുനരധിവാസവും പുനർനിർമാണവും; ജിഎസ്ടിക്ക് പുറമെ അധിക നികുതിക്ക് ശുപാർശ

പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കാനും തീരുമാനിച്ചു

തിരുവനന്തപുരം : പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിന് സംസ്ഥാന ജിഎസ്ടി തുകയ്ക്കു മേല്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെടാൻ മന്ത്രിസഭ തീരുമാനിച്ചു.

പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കാനും തീരുമാനിച്ചു. എസ്ജിഎസ്ടിക്ക് എല്ലാ ഇനങ്ങൾക്കും രണ്ടുമാസത്തേക്ക് സെസ് ഈടാക്കാൻ അനുമതി വേണമെന്ന ആവശ്യം കേന്ദ്രമന്ത്രി പീയുഷ് ഗോയാലിന് മുമ്പിൽ ധനപ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിക്കും.

Read also:ദുരിതമുഖത്തും ദുരഭിമാനം വെടിയാത്ത മന്ത്രി: എസ്ഐക്ക് സ്ഥലംമാറ്റം

18 ശതമാനം ജിഎസ്ടി ഈടാക്കുന്ന 100 രൂപ വിലയുള്ള സാധനത്തിന് 9 രൂപയാണ് സംസ്ഥാന ജിഎസ്ടി. ഇതിനുമേൽ 10 ശതമാനം സെസ് ഏർപ്പെടുത്തി 90 വർദ്ധനവ് സംഭവിക്കും. കഴിഞ്ഞ ദിവസം 2 ശതമാനം ജിഎസ്ടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button