Latest NewsCinemaNews

ലോകപ്രശസ്ത സിനിമകൾക്ക് പ്രചോദനമായ 5 സീരിയൽ കില്ലർമാർ

5 സീരിയൽ സീരിയൽ കില്ലറുമാരും അവരുടെ സിനിമകളും പരിചയപ്പെടാം

ലോകത്തെ എല്ലാ സിനിമ മേഖലയുടെയും ഇഷ്ട ജോണർ ആണ് ത്രില്ലറുകൾ. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സീരിയൽ കില്ലർമാരെ കുറിച്ചുള്ള സിനിമകൾ. നമ്മുടെ സ്വന്തം മലയാളത്തിൽ പോലും ഇങ്ങനെയുള്ള സിനിമകൾക്ക് വലിയ മാർക്കറ്റ് ആണ്. പലപ്പോഴും ഇങ്ങനത്തെ ചിത്രങ്ങൾ ഒരുങ്ങുന്നത് യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ആൾക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. അങ്ങനെ സിനിമയായ 5 സീരിയൽ സീരിയൽ കില്ലറുമാരും അവരുടെ സിനിമകളും പരിചയപ്പെടാം.

ഐവാൻ മിലാട്ട്

ഐവാൻ മിലാട്ട് , ഹിച്ച്‌ഹൈക്കേഴ്സ് നെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലർ ആയിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2005 ൽ ഇറങ്ങിയ ചിത്രം ആണ് വോൾഫ് ക്രീക്ക്. ഓസ്‌ട്രേലിയയിലെ ഒരു വിജനമായ സ്ഥലത്തു അകപ്പെട്ടു പോകുന്ന 3 പേരുടെ കഥ പറയുന്നത് ആണ് ചിത്രം. അവിടെ അവരുടെ കാർ ശരി ആക്കി നൽകാം എന്ന് പറഞ്ഞു വരുന്ന അപരിചതൻ , പിന്നെ തട്ടികൊണ്ട് പോകുന്നതും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഐവാൻ മിലാട്ട് മൊത്തം 7 പേരുടെ മരണത്തിനു ഉത്തരവാദിയാണ്. ഇയാൾ ബാക്പാക്ക് കില്ലർ എന്നും അറിയപ്പെടുന്നു.1989 മുതൽ 1993 വരെയാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. അതിക്രൂരമായാണ് ഐവാൻ തന്റെ ഇരകളെ കൊന്നിരുന്നത്.

സൗനി ബീൻ

ലോക പ്രശസ്തമായ കാനിബൾ ചിത്രമായ ഹിൽസ് ഹാവ് അയിസിന് പ്രചോദനമായത് സൗനി ബീനിന്റെ ജീവിതം ആണ്. കാലിഫോർണിയയിലേക്ക് യാത്ര ചെയ്യുന്ന ഒരു കുടുംബവും അവർ വഴിയിൽ വച്ച് മനുഷ്യ തീനികളാൽ അക്രമിക്കപെടുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. പതിനഞ്ചാം നൂറ്റാണ്ടിൽ സ്‌കോറ്റ്‌ലാന്റിൽ ജീവിച്ചിരുന്ന ഒരു സീരിയൽ കില്ലർ ആണ്. സൗനിയും ഭാര്യയും ജീവിച്ചിരുന്നത് ഒരു ഗുഹക്കുള്ളിൽ ആയിരുന്നു. അവർക്ക് 8 ആണ് മക്കളും 6 പെൺമക്കളും ഉണ്ടായിരുന്നു. അവർക്ക് പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു അവർക്ക് 16 ചെറുമക്കളും ഉണ്ടായി. രാത്രി കാലങ്ങളിൽ പുറത്തു പോകുന്ന ഇവർ ആൾക്കാരെ തട്ടി കൊണ്ട് വരികയും അവരെ വെട്ടി മുറിച്ച കഴിക്കുകയും ചെയ്തിരുന്നു. 1000തിലധികം ആൾക്കാരെ ഇവർ കൊന്നു തിന്നിരുന്നു. അവസാനം ഗ്രാമവാസികൾ ഇവരെ കണ്ടെത്തി കൊല്ലുകയായിരുന്നു.

ഡാനി റോളിങ്ങ്

ഡാനി റോളിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ പ്രശസ്ത ചിത്രമാണ് സ്‌ക്രീം. ഒരു കൂട്ടം ചെറുപ്പക്കാർ ഒരു മുഖമൂടി ധാരിയാൽ ആക്രമിക്കപ്പെടുന്നത് ആണ് സ്‌ക്രീമിന്റെ ഇതിവൃത്തം. 1990 ലാണ് ഡാനി 5 ചെറുപ്പക്കാരെ ആക്രമിച്ചു കൊന്നത്. 1990 ഒരു കവർച്ചക്ക് അറസ്റ്റ് ചെയ്തപ്പോൾ ആണ് ഡാനി ചെയ്ത ക്രൂര കൃത്യം പുറം ലോകം അറിയുന്നത്. 2006 ൽ ഡാനിയെ വധശിക്ഷക്ക് വിധേയനാക്കി.

ഡോക്ടർ ആൽഫ്രഡോ ട്രെവിനോ

ഡോക്ടർ ആൽഫ്രഡോ ട്രെവിനോയുടെ ജീവിതം ആണ് ലോക പ്രശസ്ത കഥാപാത്രം ഹാന്നിബാൽ ലെക്ടറിന് പ്രചോദനമായത്. സൈലെൻസ് ഓഫ് ദി ലാംബ്സിലാണ് ഈ കഥാപാത്രം ആദ്യമായി പ്രത്യക്ഷപെടുന്നത്. തന്റെ ഇരകളെ കൊന്ന് കഷണങ്ങളാക്കുന്ന ഒരാൾ ആയിരുന്നു ഹാന്നിബാൾ ലെക്ടർ. അൽഫ്രഡോ തന്റെ കാമുകനെ കൊന്നാണ് കഷണങ്ങളാക്കിയത്. കാമുകൻ തന്നെ വിട്ടു പോകും എന്ന് പറഞ്ഞപ്പോൾ ആണ് അയാളെ കൊള്ളാൻ തീരുമാനിച്ചത്. അതിനു ശേഷം അയാളെ മുറിച്ചു കഷണങ്ങളാക്കി പെട്ടിയിൽ സൂക്ഷിച്ചു.

എഡ് ഗൈൻ

എഡിൻറെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ കഥാപാത്രങ്ങൾ ആണ് ടെക്സാസ് ചെയിൻസോ യിലെ ലെതർ ഫേസ്, സൈക്കോയിലെ നോർമൻ ബേറ്റ്‌സ്, സൈലൻസ് ഓഫ് ദി ലാംസിലെ ബഫല്ലോ ബില്ല് എന്നിവ. എഡ് അകെ 2 പെൺകുട്ടികളെ മാത്രമേ കൊന്നിട്ടുള്ളു എന്ന് അവകാശപ്പെടുന്നു. കുട്ടികളെത്ത തന്നെ അമ്മയോടൊപ്പം മാത്രം വളർന്നിരുന്ന എഡിന് പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. താൻ മാത്രം ആണ് നല്ല സ്ത്രീ എന്ന അവന്റെ ‘അമ്മ അവനെ പഠിപ്പിച്ചിരുന്നു. മറ്റുള്ളവരും ആയി സംസാരിച്ചാൽ അവന്റെ ‘അമ്മ അവനെ ശിക്ഷിച്ചിരുന്നു.ഇതൊക്കെ അവനെ ഒരു മാനസിക രോഗിയാക്കി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button