ഗര്‍ഭിണികള്‍ യോഗ ചെയ്യുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ചിന്തകളും ശരീരവും മറന്നുകൊണ്ട് ഏകാഗ്രമായ ധ്യാനാവസ്ഥയിലാണ് ഗര്‍ഭസ്ഥശിശു. മനുഷ്യന് യോഗിയായി ജനിക്കുകയും യോഗിയായി മരിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍കൊണ്ട് ഗര്‍ഭാവസ്ഥയില്‍ യോഗാസനങ്ങള്‍ക്കു പ്രാധാന്യമേറുന്നു. കഠിയോഗാസനങ്ങലോ വിഷമാസനങ്ങലോ ഒന്നും തന്നെ ഗര്‍ഭിണികള്‍ ചെയ്യരുത്. ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്.
ലഘുയോഗാസനങ്ങളായ ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം എന്നിവ ലളിതമായരീതിയില്‍ ചെയ്യുകയാണ് നല്ലത്. ചെറിയരീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനു നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവര്‍ , രോഗികള്‍, നേരത്തെ ഗര്‍ഭം അലസിയവര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യോഗ ചെയ്യാന്‍.
Also Read : യോഗ ചെയ്യുമ്പോൾ ആരാധന സ്വന്തം ശരീരത്തോടെന്ന് നടി കൃഷ്ണപ്രഭ
ഉദ്യോഗസ്ഥകളായ ഗര്‍ഭിണികളും ലളിത യോഗസാധനകള്‍ നിര്‍ബന്ധമാക്കണം. യോഗാസനങ്ങള്‍ക്കു പുറമേ ഒരുമണിക്കൂര്‍ നടത്തവും ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഗര്‍ഭിണികളെക്കൊണ്ട് മുറ്റം തൂക്കല്, നെല്ല് കുത്തിക്കല്‍ തുടങ്ങിയ കഠിനജോലികള് ചെയ്യിപ്പിച്ചിരുന്നു. പ്രാണായാമവും ആസനവ്യായാമങ്ങളും കൂടാതെ ദിവസേനെ പത്ത് മിനിറ്റ് ധ്യാനിക്കുവാനും ഗര്‍ഭിണികള്‍ സമയം കണ്ടെത്തണം. മനസിനെ ഏകാഗ്രമാക്കിയുള്ള ധ്യാനം മാതാവ് ചെയ്യുമ്പോള്‍ കുഞ്ഞിനും അത് ഗുണംചെയ്യും.
Post Your Comments