തിരുവനന്തപുരം: സംസ്ഥാനത്ത് തകർന്ന റോഡുകളെക്കുറിച്ച് ഇനി പൊതുജനങ്ങൾക്ക് പിഡബ്ല്യുഡി ഫിക്‌സിറ്റ്’ എന്ന ആപ്പിലൂടെ പരാതിപ്പെടാം. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളക്കെട്ട് തുടങ്ങി എല്ലാ പ്രശ്‌നങ്ങളും ഈ ആപ്പിലൂടെ പൊതുമരാമത്ത് അധികൃതരെ അറിയിക്കാവുന്നതാണ്. റോഡിൽ ഒരു കുഴി കണ്ടാൽ സ്മാർട്ട് ഫോണിൽ ചിത്രമെടുത്ത് ഈ ആപ്പിൽ ടാഗ് ചെയ്‌താൽ മതിയാകും. ഈ പരാതികള്‍ സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം അതതു സ്ഥലങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ക്ക് ഇമെയിലായും മെസേജ് അലര്‍ട്ടായും ലഭിക്കും.
Read also: എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തില്‍; മുന്നറിയിപ്പുമായി കേരളാ പോലീസ്
ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നു പിഡബ്ല്യുഡി ഫിക്‌സിറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്‌ത ശേഷം വലതു വശത്തായി കാണുന്ന റിപ്പോർട്ട് എന്ന ഓപ്‌ഷൻ സെലക്ട് ചെയ്‌തശേഷം ആഡ് കംപ്ലയിന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് താഴെയായി പരാതിയുള്ള റോഡിന്റെ ചിത്രവും പ്രശ്‌നം ഏതു പ്രദേശത്താണെന്നും ചേര്‍ക്കണം. സുരക്ഷിതവും സഞ്ചാരയോഗ്യവുമായ റോഡ് സംസ്കാരം ഉണ്ടാക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments