KeralaLatest News

സര്‍ക്കാര്‍ ഒപ്പമുണ്ട് എല്ലാത്തിനും; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: സര്‍ക്കാര്‍ ഒപ്പമുണ്ട് എല്ലാത്തിനും, നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ തിരിച്ച് പിടിയ്ക്കുമെന്നും പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കൃഷി, ജലസേചനം തുടങ്ങിയ മേഖലയില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി

വായ്പ പരിധി മൂന്നര ശതമാനത്തില്‍നിന്നും നാലര ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിലൂടെ 10,500 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ കേരളം സൃഷ്ടിക്കുന്നതിന് ഇതിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കും. കേന്ദ്രത്തോടും നബാഡിനോടും സഹായം അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button