KeralaLatest News

ദുരിതാശ്വാസ ക്യാമ്പുകളിൽ സംഘടനകൾ അവരുടെ അടയാളങ്ങളുമായി കറയരുതെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസത്തിനായി പണം ശേഖരിക്കുന്നുവെന്ന പേരിൽ ചില തെറ്റായ രീതികൾ

തിരുവനന്തപുരം:  ദുരിതാശ്വാസ ക്യാമ്പുകളിൽ സംഘടനകൾ അവരുടെ അടയാളങ്ങളുമായി കറയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ക്യാമ്പിൽ എത്തിക്കുന്ന സാധനങ്ങൾ ചുമതലയുള്ള ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയാണു വേണ്ടത്. സാധങ്ങൾ നേരിട്ട് വിതരണം ചെയ്യാൻ പാടുള്ളതല്ല.

ALSO READ: സർക്കാർ ഉദ്യോഗസ്ഥര്‍ പരാജയമെന്ന് സൈന്യം; ഉദ്യോഗസ്ഥർക്കെതിരെ സജി ചെറിയാൻ

ക്യാമ്പുകളിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത് ശരിയല്ല. വീടുപോലെയാണ്. അവിടേക്കു പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം വേണമെന്നു നിർദേശിച്ചിട്ടുണ്ട്. എല്ലാ ക്യാംപിലും പൊലീസ് കാവലുണ്ടാകും. ക്യാമ്പുകളിൽ ഉള്ളവരെ പുറത്തു വിളിച്ച് സംസാരിക്കാവുന്നതാണ്.  ദുരിതാശ്വാസത്തിനായി പണം ശേഖരിക്കുന്നുവെന്ന പേരിൽ ചില തെറ്റായ രീതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിന്റെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button