ഇടുക്കി : സംസ്ഥാനം ഇതു വരെ കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കത്തിനു ശേഷം ഭൂമി വിണ്ടുകീറുന്നു. രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് പലയിടത്തും ഭൂമി വിണ്ടുകീറുന്നത്.. നെടുങ്കണ്ടം, അടിമാലി, കട്ടപ്പന, മാങ്കുളം മേഖലകളിലാണ് ഇതു കൂടുതലും. മഴക്കെടുതിയെ തുടര്‍ന്നു മലയിടിച്ചില്‍ മുതല്‍ ഭൂമി വിണ്ടുകീറുന്നതും കുഴല്‍ക്കിണറുകളില്‍നിന്നു പുറത്തേക്കു ജലം തള്ളുന്നതും പോലുള്ള സംഭവങ്ങള്‍ വരെയാണ് ഉണ്ടായത്. കൂറ്റന്‍ മലകളുടെ ഭാഗങ്ങള്‍ ഇടിഞ്ഞു താഴ്വരകള്‍ രൂപപ്പെട്ടു. പല സ്ഥലങ്ങളിലും പുതിയ നീരുറവകളും തോടുകളും ഉണ്ടായി. ഉരുള്‍പൊട്ടലിനോട് അനുബന്ധിച്ചാണു പല സ്ഥലങ്ങളിലും ഇത്തരം മാറ്റങ്ങള്‍ സoഭവിച്ചത്. മാവടിയില്‍ ഭൂമി വിണ്ടുകീറി
ഭൂമി വിണ്ടുകീറിയ മാവടിക്കു സമീപം 15 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 30 ഏക്കര്‍ കൃഷിഭൂമി നശിച്ചു. മാവടി, കാരിത്തോട്, പൊന്നമല 40 ഏക്കര്‍, ഇന്ദിര നഗര്‍, കാലാക്കാട്, പുതുവല്‍, കൈലാസം എന്നിവിടങ്ങളിലാണു ഭൂമി വിണ്ടുകീറിയതിനു പിന്നാലെ ഉരുള്‍പൊട്ടലും ഉണ്ടായത്. മാവടി മേഖലയില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമിക്കു വിള്ളലുണ്ടായതാണു ഗുരുതരമായ സംഭവം. മാവടിയിലുണ്ടായ അപൂര്‍വ പ്രതിഭാസത്തില്‍ ആശങ്കയിലായത് അയിരക്കണക്കിനു കുടുംബങ്ങള്‍. മേഖലയില്‍ പഠനം നടത്തണമെന്ന ആവശ്യം ശക്തമായി. മഴ കനത്ത ദിവസങ്ങളിലാണു ഭൂമിക്കു വിള്ളല്‍ രൂപപ്പെട്ടത്. കൃഷിയിടങ്ങളുടെ നടുവിലൂടെയാണു വിള്ളല്‍ കടന്നുപോയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഭൂമി താഴ്ന്നതായും നാട്ടുകാര്‍ പറയുന്നു.
Read Also : താമസം തുടങ്ങിയിട്ട് ഒരു മാസം; വീടിന്റെ ഒന്നാംനില പൂർണ്ണമായും മണ്ണിനടിയിലായി
ഭൂമി വിണ്ടുകീറിയതിനെ തുടര്‍ന്ന് ഒരു വലിയ വീടാണു ഭൂമിക്കടിയിലേക്കു താഴ്ന്നത്. മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചന്റെ വീടാണു ഭൂമിയുടെ വിള്ളല്‍ വര്‍ധിക്കുന്നത് അനുസരിച്ച് നിലംപൊത്താറായത്. ഒരുനില പൂര്‍ണമായും ഭൂമിക്കടിയിലായി. ചുറ്റുമുള്ള പ്രദേശങ്ങള്‍ വിണ്ടുകീറിയനിലയിലാണ്. രണ്ടു കിലോമീറ്ററില്‍ അധികം പ്രദേശമാണ് ഭൂമി പിളര്‍ന്നു മാറിയിരിക്കുന്നത്. മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാള് താഴ്ചയില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്നനിലയിലാണ്. മാവടി, കുഴികൊമ്പ്, പള്ളിസിറ്റി, അമ്പലക്കവല, കാമാക്ഷി ഡാം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണു ഭൂമിക്കു വിള്ളല്‍.
Post Your Comments