ന്യൂഡൽഹി : പ്രളയ ദുരന്തത്തിൽ നിന്നും കരകയറാൻ കേരളത്തിന് സഹായ ഹസ്തവുമായി ഫേസ്ബുക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഈ തുക കൈമാറുകയെന്നും വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാണ് കേരളത്തില്‍ മരിച്ചതെന്നും ഫേയ്‌സ്ബുക്ക് വ്യക്തമാക്കി.
Also read : റോഡ് തകർന്നാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാം; പുതിയ ആപ്പുമായി പിഡബ്ല്യുഡി
ദുരന്തസമയത്ത് ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരണം എന്നിങ്ങനെയുള്ള പലകാര്യങ്ങളിലും ഫേയ്‌സ്ബുക്ക് ഒപ്പമുണ്ടായിരുന്നു.ഫേയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ രക്ഷാപ്രവര്‍ത്തനവും ഗതാഗത മെഡിക്കല്‍ സൗകര്യങ്ങളെത്തിക്കാനും സാധിച്ചിരുന്നു. അതോടൊപ്പം തന്നെ ആഗസ്റ്റ് ഒമ്ബതിന് ഫേസ്ബുക്ക് ആക്ടിവേറ്റ് ചെയ്ത കമ്മ്യൂണിറ്റി സേഫ്റ്റി ചെക്ക് എന്ന ഫീച്ചറിലൂടെ ആളുകള്‍ സുരക്ഷിതരാണെന്ന് മറ്റുളളവരെ അറിയിക്കുവാനും സാധിച്ചു.
Post Your Comments