ന്യൂ ഡൽഹി : പ്രളയക്കെടുതിയിൽപെട്ട കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച 500കോടി ഇടക്കാലാശ്വാസം മാത്രമെന്നു ധനമന്ത്രാലയം. സംസ്ഥാനം വിശദമായ കണക്ക് സമർപ്പിച്ചിട്ടില്ല. അതിനു ശേഷം കൂടുതൽ സഹായം നല്‍കുന്നത് ആലോചിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. അതേസമയം കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്നും സൗജന്യമായി തന്നെ നൽകുമെന്നും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു. പണം പിന്നീട് ഈടാക്കുമെന്ന കേന്ദ്ര നിലപാട് വിവാദമായിരുന്നു
Also read : സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ദേശീയപാതയില്‍ ടോള്‍ പിരിവ് ഒഴിവാക്കി
Post Your Comments