ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫൊഗട്ട്. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ തോല്‍പിച്ചാണ് ഫൊഗട്ട് സ്വര്‍ണം നേടിയത് (സ്‌കോര്‍ 6-2). ജക്കാര്‍ത്ത ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്.ഏഷ്യന്‍ ഗെയിംസിലെ വിനേഷ് ഫൊഗട്ടിന്റെ രണ്ടാം മെഡലാണിത്. 2014-ല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു.
ALSO READ: വീണ്ടും മെഡല്‍ നേട്ടം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി
ആദ്യ ദിനത്തില്‍ പുരുഷവിഭാഗം ഗുസ്തിയില്‍ ബജ്‌റംഗ് പുനിയ സ്വര്‍ണം നേടിയിരുന്നു. വനിതാ ഗുസ്തിയില്‍യിലും സ്വര്‍ണം ലഭിച്ചതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. രണ്ടാം ദിനത്തിലെ മൂന്നാമത്തെ മെഡലാണ് ഫൊഗട്ടിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്. പുരുഷ വിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ഇരുപതുകാരന്‍ താരം ലക്ഷയ്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളി നേടിയിരുന്നു.
Post Your Comments