ന്യൂ ഡൽഹി : കേരള-കര്‍ണാടക തീരങ്ങളില്‍ അടുത്തിടെ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളുടെയും, ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഒരു മാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുമെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. ഇത് സ്ഥാപിതമായാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കേരളത്തിലുള്ള ഓഫീസിന്റെ കാലാവസ്ഥ പ്രവചന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.
കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ മത്സ്യ തൊഴിലാളികള്‍ക്കും, തീരദേശ നിവാസികള്‍ക്കുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും, ബുള്ളറ്റിനുകളും പുറപ്പെടുവിക്കുന്നതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളാണ് ഈ കേന്ദ്രത്തിൽ ഉണ്ടാവുക. ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വര്‍, കോല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് ഇത്തരം കേന്ദ്രങ്ങളുള്ളത്.
ഈ വര്‍ഷം അവസാനത്തോടെ മംഗലാപുരത്ത് കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു സി-ബാന്‍ഡ് ഡോപ്ലര്‍ വെതര്‍ റഡാര്‍ സ്ഥാപിക്കാനും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് പദ്ധതിയുണ്ട് തിരുവനന്തപുരത്തും, കൊച്ചിയിലുമാണ് നിലവില്‍ ഈ റഡാറുകള്‍ ഉള്ളത്. ഈ മൂന്ന് റഡാറുകളും പ്രവര്‍ത്തന ക്ഷമമാകുമ്പോൾ മഴയും, മറ്റ് കാലാവസ്ഥാ മാറ്റങ്ങളും നിരീക്ഷിക്കുന്നതിനും ജനങ്ങള്‍ക്ക് മുന്‍കൂട്ടി ജാഗ്രതാ നിര്‍ദേശം നല്‍കാനും സാധിക്കുന്നു.
Also read : കേരളത്തിനായി സിപിഎം ഒന്നിച്ചിറങ്ങി പിരിച്ചെടുത്തത് കോടികള്‍
Post Your Comments