Latest NewsKerala

കേരളത്തിനായി സിപിഎം ഒന്നിച്ചിറങ്ങി പിരിച്ചെടുത്തത് കോടികള്‍

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനായി സിപിഎം ഒന്നിച്ചിറങ്ങി പിരിച്ചെടുത്തത് കോടികള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായാണ് സിപിഎം 16.5 കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ധനശേഖരണത്തിലൂടെ 16,43,73,940 രൂപ ലഭിച്ചുവെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

Read Also : ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി ഫേസ്ബുക്ക്

ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചില്ല. സംഭാവനകള്‍ നല്‍കി സഹായിച്ച എല്ലാവര്‍ക്കും സിപിഎം നേതൃത്വം നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button